വിശ്വാസികൾ പള്ളിയിലേക്ക് എത്തരുത്, സർക്കാർ നിർദേശങ്ങൾ പാലിക്കണം: ലത്തീൻ സഭ

വിശ്വാസികൾ പള്ളിയിലേക്ക് എത്തരുത്, സർക്കാർ നിർദേശങ്ങൾ പാലിക്കണം: ലത്തീൻ സഭ

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പൂർണമായും പാലിക്കുന്നതിന്റെ ഭാഗമായി വിശ്വാസികൾ പള്ളികളിലേക്ക് എത്തുന്നത് ലത്തീൻ അതിരൂപത വിലക്കി. ദേവാലയത്തിൽ പ്രവേശിക്കുന്നത് വിലക്കി സർക്കുലർ പുറത്തിറക്കി

സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതടക്കമുള്ള വിശദമായ സർക്കുലറാണ് ലത്തീൻ സഭ ഇടവക വികാരികൾക്ക് കൈമാറിയത്. വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ക്വാറന്റൈൻ ലംഘിക്കരുതെന്നും സർക്കുലറിൽ പറയുന്നു

രോഗഭീതിയിൽ നിന്ന് കരകയറാൻ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ വിശ്വാസികൾ തയ്യാറാകണം. ഇടവക വികാരികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Share this story