റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം; ബീവറേജസ് ഔട്ട് ലെറ്റുകൾ 21 ദിവസം തുറക്കില്ല

റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം; ബീവറേജസ് ഔട്ട് ലെറ്റുകൾ 21 ദിവസം തുറക്കില്ല

സംസ്ഥാനത്തെ റേഷൻ ഷോപ്പുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ റേഷൻ കടകൾ പ്രവർത്തിക്കും. ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു

മെഡിക്കൽ ഷോപ്പുകളും സാധാരണ നിലയിൽ തുറക്കും. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 5 മണി വരെയെ തുറക്കാൻ പാടുള്ളു. കാസർകോട് രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും കടകളുടെ സമയക്രമം

അടുത്ത 21 ദിവസത്തേക്ക് ബീവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടാനും തീരുമാനമായി. ആവശ്യമെങ്കിൽ മദ്യം ഓൺലൈനായി കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ബീവറേജസ് കോർപറേഷൻ അറിയിച്ചു.

Share this story