എട്ട് ദിവസത്തിനിടെ കറങ്ങി നടന്നത് പലയിടങ്ങളിലും; പാലക്കാട് കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ് തയ്യാറാക്കൽ വൻ വെല്ലുവിളി

എട്ട് ദിവസത്തിനിടെ കറങ്ങി നടന്നത് പലയിടങ്ങളിലും; പാലക്കാട് കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ് തയ്യാറാക്കൽ വൻ വെല്ലുവിളി

പാലക്കാട് കൊവിഡ് 19 സ്ഥിരീകരിച്ച കാരക്കുറുശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളി. ദുബൈയിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ എട്ട് ദിവസത്തിനുള്ളിൽ പല സ്ഥലത്തും കറങ്ങി നടന്നിട്ടുണ്ട്.

കഴിഞ്ഞ 13നാണ് കാരക്കുറിശ്ശി സ്വദേശിയായ ഇയാൾ നാട്ടിലെത്തുന്നത്. 21നാണ് നിരീക്ഷണത്തിന് വിധേയമായതും. ബന്ധുവീടുകളിലും സുഹൃത്ത് വീടുകളിലും ഇയാൾ സന്ദർശനം നടത്തിയിട്ടുണ്ട്. പാലക്കാട് നിന്ന് മലപ്പുറത്തേക്കും ഇയാൾ പോയി വന്നിട്ടുണ്ട്.

ഇയാളുടെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുന്നത് ദുഷ്‌കരമാണെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. സമൂഹവ്യാപനത്തിന് ഇയാൾ കാരണമാകുമോയെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്.

Share this story