സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മലപ്പുറം സ്വദേശിയാണ്

വിദേശത്ത് നിന്നെത്തിയ ഇയാളെ വിമാനത്താവളത്തിൽ വെച്ച് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കൊറോണ സംശയത്തെ തുടർന്നാണ് നിരീക്ഷണത്തിലാക്കിയത്.

തിരുവനന്തപുരത്ത് ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഇതിൽ മൂന്ന് പേർക്ക് രോഗം ഭേദമായി. വെള്ളനാട് സ്വദേശി, ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർ, ഇറ്റാലിയൻ സ്വദേശി എന്നിവരുടെ രോഗമാണ് ഭേദമായത്. ഇനി മൂന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്.

Share this story