റാന്നിയിലെ ഇറ്റലിക്കാരുടെ മകനും മരുമകളും രോഗം ഭേദമായി ആശുപത്രി വിട്ടു; വീട്ടിൽ നിരീക്ഷണം തുടരും

റാന്നിയിലെ ഇറ്റലിക്കാരുടെ മകനും മരുമകളും രോഗം ഭേദമായി ആശുപത്രി വിട്ടു; വീട്ടിൽ നിരീക്ഷണം തുടരും

കൊവിഡ് 19 ബാധിച്ച് കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികൾ ആശുപത്രി വിട്ടു. പരിശോധനാ ഫലത്തിൽ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരും ആശുപത്രി വിട്ടത്. ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ മകനും മരുമകളുമാണ് രോഗവിമുക്തരായത്. ഇവർ ഇനി വീട്ടിൽ നിരീക്ഷണത്തിൽ തുടരും

അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബമാണ് ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് വന്നത്. ഇതിൽ പ്രായമായ അച്ഛനും മാതാവും ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കൂട്ടാൻ വിമാനത്താവളത്തിലടക്കം പോയ മകനും മരുമകളുമാണ് രോഗം ഭേദപ്പെട്ട് ഇപ്പോൾ ആശുപത്രി വിട്ടത്.

Share this story