കേരളത്തിൽ ആദ്യ കൊവിഡ് മരണം; 69 കാരനായ കൊച്ചി സ്വദേശി മരിച്ചു

കേരളത്തിൽ ആദ്യ കൊവിഡ് മരണം; 69 കാരനായ കൊച്ചി സ്വദേശി മരിച്ചു

കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന കൊച്ചി സ്വദേശി യാക്കൂബ് സേട്ട് മരിച്ചു. 69 വയസായിരുന്നു. ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് കളമശേരി മെഡിക്കൽ കോളജിലാണ് മരിച്ചത്.

വിദേശത്തായിരുന്ന യാക്കൂബ് മാർച്ച് 23നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണ ലക്ഷണങ്ങൾ കണ്ട് ദിവസങ്ങൾക്കകമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

അതേസമയം, കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. ഇന്നലെ മാത്രം 39 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ.

തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.

Share this story