ക്വാറന്റൈൻ ലംഘിച്ച് വിവാഹ പാർട്ടി: ലീഗ് നേതാവ് നൂർബിനക്കും മകനുമെതിരെ കേസെടുത്തു

ക്വാറന്റൈൻ ലംഘിച്ച് വിവാഹ പാർട്ടി: ലീഗ് നേതാവ് നൂർബിനക്കും മകനുമെതിരെ കേസെടുത്തു

ക്വാറന്റൈനും ലോക്ക് ഡൗണും ലംഘിച്ച് വിവാഹ പാർട്ടി സംഘടിപ്പിച്ച മുസ്ലീം ലീഗിന്റെ നേതാവ് നൂർബിന റഷീദിനും മകൻ സുബിൻ റഷീദിനുമെതിരെ കേസെടുത്തു. സർക്കാർ നിർദേശങ്ങൾക്ക് പുല്ല് വില കൽപ്പിച്ചാണ് ലീഗ് നേതാവ് ആളെ കൂട്ടി വിവാഹ പാർട്ടി നടത്തിയത്.

ചേവായൂർ പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. നൂർബിനയുടെ അമേരിക്കയിലായിരുന്ന മകൻ മാർച്ച് 16നാണ് കേരളത്തിലെത്തിയത്. ക്വാറന്റൈൻ കാലവാധി തികയും മുമ്പേയാണ് സുബിനെ അടക്കം പങ്കെടുപ്പിച്ച് നൂർബിന മകളുടെ വിവാഹ പാർട്ടി നടത്തിയത്. 21നായിരുന്നു വിവാഹം.

ഐപിസി 269, 188, 143, 147 വകുപ്പുകൾ പ്രകാരം നിരോധനാജ്ഞ ലംഘിച്ചതിനും ക്വാറന്റൻ ലംഘിച്ചതിനുമാണ് കേസ്.

Share this story