ആഹാരം കിട്ടിയില്ല, യാത്രാ സൗകര്യം വേണം; ചങ്ങനാശ്ശേരിയിൽ നൂറുകണക്കിന് അതിഥി തൊഴിലാളികൾ റോഡിൽ കുത്തിയിരിക്കുന്നു

ആഹാരം കിട്ടിയില്ല, യാത്രാ സൗകര്യം വേണം; ചങ്ങനാശ്ശേരിയിൽ നൂറുകണക്കിന് അതിഥി തൊഴിലാളികൾ റോഡിൽ കുത്തിയിരിക്കുന്നു

ആഹാരവും ചികിത്സയും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി പായിപ്പാട് നൂറുകണക്കിന് തൊഴിലാളികൾ റോഡിൽ കുത്തിയിരിക്കുന്നു. ലോക്ക് ഡൗൺ വിലക്ക് ലംഘിച്ചാണ് ഇവർ ദേശീയ പാതയിൽ കൂട്ടത്തോടെ കുത്തിയിരിക്കുന്നത്.

ആഹാരവും ചികിത്സയും ലഭിക്കുന്നില്ല. യാത്രാ സൗകര്യമടക്കം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ പ്രതിഷേധിക്കുന്നത്. കൂട്ടം കൂടരുതെന്ന കർശന നിർദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ തെരുവിലിറങ്ങിയത്. കൊവിഡ് ഭീതി നിലനിൽക്കെ നൂറുകണക്കിനാളുകൾ ഒന്നിച്ച് ചേർന്നത് വലിയ ആശങ്കക്കാണ് വഴിവെച്ചിരിക്കുന്നത്.

പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കമ്മ്യൂണിറ്റി കിച്ചൺ അടക്കം ഇവർക്ക് ഫലപ്രദമായില്ല. തൊഴിലുടമകൾ ഇവരുടെ കണക്കും മറ്റും കൈമാറാൻ തയ്യാറാകാത്തതും പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു

അതിഥി തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിച്ച തൊഴിലുടമകളുടെ യോഗം പഞ്ചായത്ത് വിളിച്ചു ചേർത്തതാണ്. ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും ഇതിവവർ പാലിച്ചിരുന്നില്ല.

Share this story