മനുഷ്യത്വം നഷ്ടപ്പെട്ട കർണാടക പോലീസ്; അതിർത്തിയിൽ ആംബുലൻസ് തടഞ്ഞു, ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

മനുഷ്യത്വം നഷ്ടപ്പെട്ട കർണാടക പോലീസ്; അതിർത്തിയിൽ ആംബുലൻസ് തടഞ്ഞു, ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ അതിർത്തികൾ അടച്ച കർണാടക പോലീസിന്റെ നടപടി അതിരുവിടുന്നു. മംഗലാപുരം ആശുപത്രിയിലേക്കുള്ള അടിയന്തര യാത്രകൾക്ക് പോലും കർണാടക പോലീസ് പ്രവേശനാനുമതി നൽകുന്നില്ല. ഇന്നലെ അതിർത്തിയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് കാസർകോട് സ്വദേശിയായ വയോധിക ചികിത്സ ലഭിക്കാതെ മരിച്ചു

കേരളാ കർണാടക അതിർത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റിലാണ് പോലീസ് ആംബുലൻസ് തടഞ്ഞത്. ഉദ്യാവരിയിലെ 70കാരിയായ പാത്തുമ്മയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. വൃക്ക രോഗിയായിരുന്നു ഇവർ

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് മംഗലാപുരത്തേക്ക് ആംബുലൻസിൽ പോയത്. കേണപേക്ഷിച്ചിട്ടും ആംബുലൻസ് കടത്തിവിടാൻ പോലീസ് തയ്യാറായില്ല. തുടർന്ന് ഇവർ മടങ്ങുകയും വീട്ടിലെത്തിയതിന് പിന്നാലെ സ്ത്രീ മരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം പ്രസവവേദന എടുത്തു പുളഞ്ഞ യുവതിയുമായി എത്തിയ ആംബുലൻസും കർണാടക പോലീസ് തടഞ്ഞിരുന്നു. തുടർന്ന് യുവതി ആംബുലൻസിലാണ് പ്രസവിച്ചത്.

Share this story