മാനന്തവാടിയിൽ വിലക്ക് ലംഘിച്ച് കൂട്ടപ്രാർഥന; വൈദികനും കന്യാസ്ത്രീകളും അറസ്റ്റിൽ

മാനന്തവാടിയിൽ വിലക്ക് ലംഘിച്ച് കൂട്ടപ്രാർഥന; വൈദികനും കന്യാസ്ത്രീകളും അറസ്റ്റിൽ

കൊവിഡ് നിയന്ത്രണ നിർദേശങ്ങൾ മറികടന്ന് വയനാട്ടിൽ കൂട്ടപ്രാർഥന നടത്തിയ വൈദികനും കന്യാസ്ത്രീകളുമടക്കം 10 പേർ അറസ്റ്റിൽ. മാനന്തവാടി ചെറ്റപ്പാലത്താണ് സംഭവം

മാനന്തവാടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മിഷണറീസ് ഓഫ് മൈനർ സെമിനാരിയിലാണ് വൈദികന്റെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തിൽ ഈ കൊറോണ കാലത്തും കൂട്ടപ്രാർഥന നടത്തിയത്.

അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഫാദർ ാേം ജോസഫ്, ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ്, കന്യാസ്ത്രീകളായ സന്തോഷ നിത്യാമേരി ജോൺ, ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളടക്കമാണ് അറസ്റ്റിലായത്.

Share this story