ട്രെയിൻ കോച്ചുകളെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റി ഇന്ത്യൻ റെയിൽവേ

ട്രെയിൻ കോച്ചുകളെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റി ഇന്ത്യൻ റെയിൽവേ

കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ട്രെയിൻ കോച്ചുകളെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റി ഇന്ത്യൻ റെയിൽവേ. ആരോഗ്യ വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് റെയിൽവേ അധികൃതർ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയത്.

ട്രെയിനിലെ നോൺ എ സി കോച്ചുകളാണ് ഇന്ത്യൻ റെയിൽവേ കൊവിഡ് 19 ബാധിച്ചവർക്കുള്ള ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയത്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുകയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യംവയ്ക്കുന്നത്. കോച്ചിലെ ഒരു ക്യാബിനിൽ ഒരു രോഗി എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യമായി വന്നാൽ ഒരു ക്യാബിനിൽ നിശ്ചിത അകലം പാലിച്ച് രണ്ട് രോഗികളെ ഉൾപ്പെടുത്തും.

ക്യാബിനിലെ ഒരു വശത്തുള്ള മധ്യഭാഗത്തെ ബേർത്ത് എടുത്ത് മാറ്റിയും രോഗി കിടക്കുന്ന ബേർത്തിന് മുന്നിലുള്ള മൂന്ന് ബേർത്തുകൾ എടുത്ത് മാറ്റിയുമാണ് ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചത്. മുകളിലേക്കുള്ള ബേർത്തുകളിലേക്ക് കയറാനുള്ള കോണികളും എടുത്ത് മാറ്റിയിട്ടുണ്ട്. കോച്ചുകളിലെ ഇടനാഴിയിൽ ശുചിമുറികളും ഐസൊലേഷൻ വാർഡിന് അനുസൃതമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്.

Share this story