‘രോഗം ഭേദമാകുമെന്ന് കരുതിയതല്ല, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നന്ദി ‘; ഇറ്റലിയിൽ നിന്നെത്തിയ കുടുംബമടക്കം അഞ്ച് പേർ ആശുപത്രി വിട്ടു

‘രോഗം ഭേദമാകുമെന്ന് കരുതിയതല്ല, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നന്ദി ‘; ഇറ്റലിയിൽ നിന്നെത്തിയ കുടുംബമടക്കം അഞ്ച് പേർ ആശുപത്രി വിട്ടു

പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേരടക്കമാണ് ആശുത്രി വിട്ടത്. ഇവരെ ആംബുലൻസിൽ വീട്ടിൽ എത്തിക്കും. തുടർന്ന് വീട്ടിൽ നിരീക്ഷണം തുടരും

റാന്നി അയത്തലയിൽ ഒരു കോമ്പൗണ്ടിലുള്ള രണ്ട് കുടുംബങ്ങളിലെ അഞ്ച് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറിനാണ് ഇവരെ ഐസോലേഷനിലേക്ക് മാറ്റിയത്. ഇറ്റലിയിൽ നിന്നെത്തിയ ശേഷം പൊതുവേദികളിൽ എത്തിയത് അറിവില്ലായ്മ കൊണ്ടെന്ന് ഇറ്റലിയിൽ നിന്നെത്തിയ കുടുംബം പറഞ്ഞു

ജീവനോടെ മടങ്ങുമെന്ന് കരുതിയില്ല, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇവർ നന്ദിയും അറിയിച്ചു. ചികിത്സിച്ച ഡോക്ടർമാർക്കും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും കുടുംബം പറഞ്ഞു

ഇവരെ വീട്ടിലെത്തിക്കുന്നതിന് മുന്നോടിയായി ആരോഗ്യപ്രവർത്തകർ ചേർന്ന് വീടും പരിസരവും അണുവിമുക്തമാക്കി. വീട്ടിൽ എത്തിയാലും പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരും. സമ്മാനങ്ങളടക്കം നൽകിയാണ് ഇവരെ ആശുപത്രി ജീവനക്കാർ യാത്രയാക്കിയത്.

Share this story