അതിഥി തൊഴിലാളികൾക്ക് റൊട്ടിയും സബ്ജിയും നൽകി പെരുമ്പാവൂരിലെ കമ്മ്യൂണിറ്റി കിച്ചൺ; അനൗൺസ്‌മെന്റുമായി പോലീസും

അതിഥി തൊഴിലാളികൾക്ക് റൊട്ടിയും സബ്ജിയും നൽകി പെരുമ്പാവൂരിലെ കമ്മ്യൂണിറ്റി കിച്ചൺ; അനൗൺസ്‌മെന്റുമായി പോലീസും

അതിഥി തൊഴിലാളികൾക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള ഭക്ഷണം ഒരുക്കി നൽകി പെരുമ്പാവൂരിലെ കമ്മ്യൂണിറ്റി കിച്ചൺ. പോലീസിന്റെ സംരക്ഷണത്തിൽ അതാത് ഭാഷകളിലുള്ള അനൗൺമെന്റ് വഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

അതിഥി തൊഴിലാളികളുടെ അഭ്യർഥന പ്രകാരം റൊട്ടിയും സബ്ജിയുമാണ് തയ്യാറാക്കി നൽകുന്നത്. പായിപ്പാട്ടെ സംഭവം മുന്നിലുള്ളതിനാൽ പെരുമ്പാവൂരിൽ ഇന്ന് രാവിലെ തന്നെ കമ്മ്യൂണിറ്റി കിച്ചണിൽ ഇവർക്ക് വേണ്ട രീതിയിലുള്ള ഭക്ഷണം തയ്യാറാക്കി തുടങ്ങിയിരുന്നു. പ്രദേശത്ത് കർശന സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്

എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതുൾപ്പെടെ ഒഴിവാക്കുകയാണ്. വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ആരും പുറത്തുപോകരുതെന്നും വേണ്ടതെല്ലാം എത്തിച്ചു നൽകാമെന്നും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പോലീസ് അനൗൺസ് ചെയ്യുന്നുമ്ട്. ബംഗ്ലാ കോളനിയിലാണ് ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്. ഇവിടെ മാത്രം 4000 പേരുണ്ട്. ചപ്പാത്തി നിർമാണ യന്ത്രം ഇന്നലെ രാത്രി തന്നെ പോലീസ് ഇവിടെ എത്തിച്ചിരുന്നു.

Share this story