കൊവിഡ് 19: പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

കൊവിഡ് 19: പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ജൂൺ 19 വെര നീട്ടി

കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ നീട്ടിവെക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടാനുള്ള നിർണായക തീരുമാനമെടുത്തത്. നേരത്തെ സംസ്ഥാന സർക്കാരും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Share this story