അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം അധികമാണ്. അത്തരത്തിലുള്ള ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.

തൊഴിലാളി ക്യാമ്പുകളുടെ പൊതു മേല്‍നോട്ടം കളക്ടര്‍ വഹിക്കും. ജില്ലയിലെ പൊലീസ് മേധാവിയും ജില്ലാ ലേബര്‍ ഓഫീസറും അടക്കമുള്ള സമിതി ക്യാമ്പുകളില്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിഥി ക്യാമ്പുകളില്‍ ഭക്ഷണത്തിന് നിലവില്‍ ബുദ്ധിമുട്ടില്ല. കേരള ഭക്ഷണം വേണ്ടെന്ന് അറിയിച്ചപ്പോള്‍ പാകം ചെയ്ത് കഴിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ട്.

ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളുടെ സേവനം ഉപയോഗിക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story