സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് ബാധ; കാസർകോട് ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് ബാധ; കാസർകോട് ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 215 ആയി.

കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് പേർ വീതവും കണ്ണൂർ, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തരുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ 1,69,129 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 658 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. കാസർകോട് മാത്രം 163 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംസ്ഥാനത്ത് ഒന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

രോഗികൾ കൂടുതൽ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കും. പഞ്ചായത്ത് തല ഡാറ്റയെടുത്ത് പെട്ടെന്ന് തന്നെ ടെസ്റ്റിന് അയക്കും. ചുമ പനി ഉള്ളവരുടെ ലിസ്റ്റ്, ബന്ധപ്പെട്ടവരുടെ ലിസ്റ്റ് എത്രയും വേഗം തയ്യാറാക്കും

കാസർകോട് മെഡിക്കൽ കോളജിൽ മെഡിക്കൽ സെന്റർ ഉടൻ ആരംഭിക്കും. കേന്ദ്ര സർവകലാശാലയിൽ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കും. മാസ്‌കുകളുടെ കാര്യത്തിൽ ദൗർലഭ്യമില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ 9 മുതൽ 1 മണി വരെ പിങ്ക്, മഞ്ഞ കാർഡുകാർക്കും, ഉച്ചയ്ക്ക് ശേഷം വെള്ള, നീല കാർഡുകാർക്കുമായിരിക്കും റേഷൻ വിതരണം

Share this story