കൊവിഡ് വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീതി വളർത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

കൊവിഡ് വ്യാജ വാർത്ത പ്രചരിപ്പിച്ച് ഭീതി വളർത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

മലപ്പുറം പരപ്പനങ്ങാടിയിൽ കൊറോണ വൈറസ് ബാധയെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച് ഭീതി വളർത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. പരപ്പനങ്ങാടിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു ഇയാൾ സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ചത്.

ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതവഗണിച്ചാണ് ഇയാൾ മേഖലയിൽ ഭീതി പടർത്താൻ ശ്രമിച്ചത്.

Share this story