മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി. നിലവില്‍ മാര്‍ച്ച് 31 അര്‍ധരാത്രിവരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

കളക്ടര്‍ ജാഫര്‍ മലിക്കാണ് കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി ഉത്തരവിറക്കിയത്.

 

ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

Share this story