അതിർത്തി അടച്ച കർണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവർണർ; പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

അതിർത്തി അടച്ച കർണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവർണർ; പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

കർണാടക അതിർത്തികൾ അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ ഇത് പെടുത്തിയിട്ടുണ്ട്. ഉടൻ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തി അടച്ചത് വലിയ പ്രത്യാഘാതത്തിന് ഇടയാക്കുമെന്നും ഗവർണർ പറഞ്ഞു

മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്റെ ലോക്ക് ഡൗൺ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കലക്ടർ ടി വി സുഭാഷ് കർണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടക അട്ടിമറിച്ചു. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നെന്നും ബദൽ പാതകൾ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കലക്ടർ കത്തയച്ചത്.

ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളിൽ വലിയ പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. വിദഗ്ധ ചികിത്സക്കായി പോയ രോഗികളെ കർണാടക അതിർത്തിയിൽ തടഞ്ഞതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ഇന്നലെയും ചികിത്സ ലഭിക്കാതെ കാസർകോട് രണ്ട് പേർ മരിച്ചിരുന്നു.

Share this story