റേഷൻ കാർഡില്ലേ ? വിഷമിക്കേണ്ട നിങ്ങൾക്കും സൗജന്യ റേഷൻ ലഭിക്കും; നിങ്ങൾ ചെയ്യേണ്ടത്

റേഷൻ കാർഡില്ലേ ? വിഷമിക്കേണ്ട നിങ്ങൾക്കും സൗജന്യ റേഷൻ ലഭിക്കും; നിങ്ങൾ ചെയ്യേണ്ടത്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗക്കാർക്കുമാണ് റേഷൻ നൽകുക. അഞ്ചു ദിവസം കൊണ്ട് അരിവിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ റേഷൻ കാർഡില്ലാത്തവർ എന്തു ചെയ്യുമെന്ന ചോദ്യം പലരുടേയും മനസിൽ ഉദിക്കുന്നുണ്ട്.

 

ഇത്തരക്കാർക്കും സൗജന്യ റേഷൻ ലഭിക്കും. കാർഡ് ഇല്ലാത്തവർ നിശ്ചിത ഫോം പൂരിപ്പിച്ച് റേഷൻ കടയിൽ പോകാവുന്നതാണ്. നിലവിൽ താമസിക്കുന്ന വിലാസം, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടയുമായി ബന്ധപ്പെട്ടാൽ സൗജന്യ റേഷൻ ലഭിക്കും. കാർഡ് ഇല്ലാത്തവർക്കും, കാർഡ് ഉള്ളവർക്കും ഭക്ഷണം ഉറപ്പുവരുത്തികയാണ് ഇതുവഴി സംസ്ഥാന സർക്കാർ.

 

കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. റേഷൻ കാർഡുള്ളവർക്ക് ടോക്കൺ വ്യവസ്ഥയിലാകും റേഷൻ നൽകുക. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കായിരിക്കും ഇന്ന് അരിവിതരണം നടത്തുക. നാളെ രണ്ട്, മൂന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, മൂന്നാം തീയതി നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, നാലാം തീയതി ആറ്, ഏഴ് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, അഞ്ചാം തീയതി എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കുമായിരിക്കും സൗജന്യ അരിവിതരണം. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാനും അവസരമുണ്ട്.

റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്‌സ് വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഓരോ അംഗത്തിനും അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.

Share this story