റോഡിലിറങ്ങി, ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറി; കൊച്ചിയിൽ യുവാവ് എപ്പിഡമിക് നിയമപ്രകാരം അറസ്റ്റിൽ

റോഡിലിറങ്ങി, ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറി; കൊച്ചിയിൽ യുവാവ് എപ്പിഡമിക് നിയമപ്രകാരം അറസ്റ്റിൽ

കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് കാരണമില്ലാതെ കറങ്ങിനടന്ന യുവാവ് അറസ്റ്റിൽയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കാലടി മറ്റൂർ സ്വദേശി സോജനാണ് അറസ്റ്റിലായത്.

എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഡ്രോൺ പരിശോധനയിൽ സോജനടക്കം കുറച്ചുപേർ പുറത്തിറങ്ങി നടക്കുന്നതായി ബോധ്യപ്പെട്ടു. വീട്ടിലേക്ക് പോകാൻ ആരോഗ്യപ്രവർത്തകർ നിർദേശിച്ചെങ്കിലും അവരോട് തട്ടിക്കയറുകയായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share this story