ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർഥന; വൈദികനടക്കം ആറ് പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർഥന; വൈദികനടക്കം ആറ് പേർക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്. എറണാകുളം പുത്തൻകുരിശിലാണ് സംഭവം. കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് അടക്കമുള്ളവർക്കെതിരെയാണ് കേസ്

പള്ളിയിൽ പുലർച്ചെ അഞ്ചരിക്കാണ് പ്രാർഥന നടത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്ന പ്രാർഥനകളും ചടങ്ങുകളും ഒഴിവാക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പ്രാർഥന നടത്തിയത്.

Share this story