തമിഴർ സഹോദരങ്ങളെന്ന് പിണറായി; കേരളത്തിനൊപ്പം എന്നുമുണ്ടാകുമെന്ന് പളനിസ്വാമി

തമിഴർ സഹോദരങ്ങളെന്ന് പിണറായി; കേരളത്തിനൊപ്പം എന്നുമുണ്ടാകുമെന്ന് പളനിസ്വാമി

കേരളാ-കർണാടക അതിർത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലും തമിഴ്‌നാടുമായുള്ള കേരളത്തിന്റെ ബന്ധം ശ്രദ്ധേയമാകുന്നു. ഇന്നലെ തമിഴ്‌നാടിനെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും ഇതിന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ട്വീറ്റുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

തമിഴ്‌നാട്ടിൽ കൊറോണ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം അതിർത്തികൾ മണ്ണിട്ട് തടയുന്നുവെന്ന വ്യാജ വാർത്തയോട് മുഖ്യമന്ത്രി പിണറായി ഇന്നലെ പ്രതികരിച്ചിരുന്നു. നമ്മൾ അത്തരമൊരു ചിന്തയെ എടുത്തിട്ടില്ല. നമ്മളോട് തൊട്ടുകിടക്കുന്ന അവരെ സഹോദരങ്ങളായാണ് നമ്മൾ കാണുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലെ ഈ ഭാഗം ട്വീറ്റ് ചെയ്തായിരുന്നു എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം. സുഖത്തിലും ദു:ഖത്തിലും കേരളത്തിലെ സഹോദരി സഹോദരൻമാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനിൽക്കട്ടെയെന്നും പളനിസ്വാമി ട്വീറ്റ് ചെയ്തു

Share this story