കാസർകോട് ജില്ലയിലേക്ക് പ്രത്യേക മെഡിക്കൽ സംഘം ഇന്ന് പുറപ്പെടും

കാസർകോട് ജില്ലയിലേക്ക് പ്രത്യേക മെഡിക്കൽ സംഘം ഇന്ന് പുറപ്പെടും

സംസ്ഥാനത്ത് ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിലേക്ക് പ്രത്യേക മെഡിക്കൽ സംഘം ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇവരുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

കാസർകോട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ചികിത്സ നിഷേധിച്ച് കർണാടക അതിർത്തി അടച്ചതും കണക്കിലെടുത്താണ് പ്രത്യേക മെഡിക്കൽ സംഘത്തെ ജില്ലയിലേക്ക് അയക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര തിരിക്കുന്നത്.

പത്ത് ഡോക്ടർമാരും 10 നഴ്‌സുമാരും 5 നഴ്‌സിംഗ് അസിസ്റ്റന്റുമാരും സംഘത്തിലുണ്ട്. താത്കാലിക ആശുപത്രി സജ്ജമാക്കി ഇവർ പ്രവർത്തനം തുടങ്ങും. 123 കൊവിഡ് രോഗികളാണ് കാസർകോട് ജില്ലയിൽ മാത്രമുള്ളത്.

Share this story