ലോക്ക് ഡൗൺ അവസാനിച്ചാലും കേരളത്തിലെ എട്ട് ജില്ലകളിൽ നിയന്ത്രണം തുടരും

ലോക്ക് ഡൗൺ അവസാനിച്ചാലും കേരളത്തിലെ എട്ട് ജില്ലകളിൽ നിയന്ത്രണം തുടരും

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പിൻവലിച്ചാലും സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരുക

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ലോക്ക് ഡൗൺ പിൻവലിച്ചാലും നിയന്ത്രണങ്ങൾ തുടരുക. കൂടുതൽ പോസിറ്റീവ് കേസുകൾ ഈ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം

ഏപ്രിൽ 14നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്. 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകൾ ലോക്ക് ഡൗണിന് ശേഷവും അടച്ചിടാനാണ് കേന്ദ്ര നിർദേശം. ഈ ജില്ലകളെ ഹോട് സ്‌പോട്ട് പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എട്ട് ജില്ലകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ 274 ജില്ലകളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. തുടർ നടപടികൾ തീരുമാനിക്കുന്നതിനായി കേന്ദ്രമന്ത്രിസഭ ഇന്ന് ഉച്ചയ്ക്ക് ചേരും. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകൾ സീൽ ചെയ്യുന്നതടക്കമുള്ള തീരുമാനങ്ങൾ ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.

Share this story