ദീപം കൊളുത്തല്‍ ക്യാമ്പയിനൊപ്പം ചേര്‍ന്ന് സിനിമാ താരങ്ങളും

ദീപം കൊളുത്തല്‍ ക്യാമ്പയിനൊപ്പം ചേര്‍ന്ന് സിനിമാ താരങ്ങളും

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം കൊളുത്തല്‍ ക്യാമ്പയിനൊപ്പം ചേര്‍ന്ന് സിനിമാ താരങ്ങളും.

 

ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വൈദ്യുതി വിളക്കുകള്‍ അണച്ചും ദീപങ്ങള്‍ തെളിച്ചും ജനങ്ങള്‍ക്കൊപ്പം താരങ്ങളും കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, അജു വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദന്‍, ജയസൂര്യ, ദുല്‍ഖര്‍, രജനീകാന്ത്, നയന്‍താര, അനുശ്രീ, ഹണി റോസ് തുടങ്ങിയ താരങ്ങള്‍ ദീപം തെളിയിച്ചു.

 

കൊറോണയെ പ്രതിരോധിക്കുന്നതിലുള്ള രാജ്യത്തിന്റെ ഐക്യം തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു ഐക്യ ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. കൊറോണ വൈറസ് മൂലം ലോകത്ത് മരിച്ചവരുടെ കണക്കുകള്‍ അറുപത്തിയൊന്‍പതിനായിരം കഴിഞ്ഞു.

 

ഇന്ത്യയില്‍ നാലായിരത്തോളം രോഗബാധിതരാണ് ഉള്ളത്.

Share this story