പ്രവാസി മലയാളികൾക്ക് ഹെൽപ് ഡസ്‌കുകൾ ആരംഭിച്ചു; ഓൺലൈൻ വഴി മെഡിക്കൽ സേവനം

പ്രവാസി മലയാളികൾക്ക് ഹെൽപ് ഡസ്‌കുകൾ ആരംഭിച്ചു; ഓൺലൈൻ വഴി മെഡിക്കൽ സേവനം

നമ്മുടെ മുന്നിലുള്ള പ്രധാന പ്രശ്‌നം പ്രവാസി മലയാളികൾ അനുഭവിക്കുന്ന കഷ്ടതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലും മറ്റും മലയാളികൾ കൊവിഡ് ബാധിച്ച് മരിക്കുന്ന വാർത്ത വീണ്ടും വീണ്ടും വരുന്നു. പല രാജ്യങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങൾ വിളിക്കുന്നു. പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ പ്രവാസി സമൂഹവുമായി സഹകരിച്ച് അഞ്ച് ഹെൽപ് ഡസ്‌കുകൾ നോർക്ക ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു

ഹെൽപ് ഡെസ്‌കുകളുമായി സഹകരിക്കാൻ ഇന്ത്യൻ സ്ഥാനപതികളോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം നൽകും. ഇവിടുള്ള ഡോക്ടർമാരുമായി ഓഡിയോ, വീഡിയോ വഴി സംസാരിക്കാം. നോർക്ക സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 മണി വരെയാണ് പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭിക്കുക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കു നോർക്ക രജിസ്‌ട്രേഷൻ കാർഡ് നൽകും. രജിസ്‌ട്രേഷന് നോർക്ക റൂട്ട്‌സ് ഓവർസീസ് സൗകര്യം നൽകും. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവുമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story