വിവിധ മേഖലകളിൽ ഉള്ള തൊഴിലാളികൾക്ക് ധനസഹായം; പരീക്ഷകൾ ഓൺലൈൻ വഴിയാക്കും

വിവിധ മേഖലകളിൽ ഉള്ള തൊഴിലാളികൾക്ക് ധനസഹായം; പരീക്ഷകൾ ഓൺലൈൻ വഴിയാക്കും

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജോലിയില്ലാതെ ജീവിത മാർഗം മുട്ടിയ വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടം തൊഴിലാളികൾക്ക് രണ്ട് മാസം 1000 രൂപ വീതം നൽകും. പൊതു സ്വകാര്യ മേഖലയിലെ കശുവണ്ടി തൊഴിലാളികൾക്കും 1000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

ഒരു ക്ഷേമനിധിയിലും അംഗമല്ലാത്ത തൊഴിലാളികൾക്കും സഹായം നൽകും. വേനൽ മഴയിൽ കൃഷി നശിച്ചവർക്ക് പതിനായിരം രൂപ നൽകും. സംസ്ഥാനത്തെ പരീക്ഷകൾ ഓൺലൈൻ വഴിയാക്കാനും ആലോചിക്കുന്നുണ്ട്. പരീക്ഷകളും മൂല്യനിർണയവും ഓൺലൈൻ വഴിയാക്കാനാണ് ആലോചന. വിദ്യാഭ്യാസ വകുപ്പിനോട് നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടു

പ്രവാസികൾക്ക് മെഡിക്കൽ സൗകര്യം ഓൺലൈൻ വഴി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് സംസ്ഥാനത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Share this story