കണ്ണൂരിലെ കൊവിഡ് രോഗിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കണ്ണൂരിലെ കൊവിഡ് രോഗിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കണ്ണൂർ ചെറുവാഞ്ചേരിയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 81കാരന്റെ കുടുംബത്തിലെ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിലൊരാൾ 11 വയസ്സുള്ള കുട്ടിയാണ്. വിദേശത്ത് നിന്നെത്തിയ പേരക്കുട്ടിയിൽ നിന്നുമാണ് ഇയാൾക്ക് രോഗം പിടിപെട്ടത്.

മാർച്ച് 15ന് ഷാർജയിൽ നിന്നെത്തിയ പതിനൊന്നുകാരന്റെ രണ്ട് അമ്മാവൻമാർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. അതേസമയം ഈ കുട്ടിക്കൊപ്പം വന്ന അമ്മക്കും അനിയനും ഇതുവരെ രോഗബാധയില്ല.

അതേസമയം, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലെത്തി രോഗം സ്ഥിരീകരിച്ച മാടായി സ്വദേശി വിവിധ ഇടങ്ങളിൽ യാത്ര ചെയ്തതായി ജില്ലാ ഭരണകൂടം പറയുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് ദുഷ്‌കരമെന്നാണ് അധികൃതർ പറയുന്നത്.

മാർച്ച് 7ന് രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ നിലയും ഗുരുതരമായി തുടരുകയാണ്. ഇയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

Share this story