കൊവിഡ് നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറ്; ആറ് സിപിഎം പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു

കൊവിഡ് നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറ്; ആറ് സിപിഎം പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതേ കാരണത്തിൽ ഇവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു

കൊവിഡ് നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ പിതാവ് കറങ്ങി നടക്കുന്നതായി നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം നടന്നിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായത്.

Share this story