കൊല്ലം പുനലൂരിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കൊല്ലം പുനലൂരിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കൊല്ലം പുനലൂരിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ. പുനലൂർ വിളക്കുടി സ്‌നേഹതീരത്തിന് സമീപത്തെ വീടിന് മുന്നിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടി ആരോഗ്യവതിയാമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർ നടപടികൾ പൂർത്തിയാക്കി കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറും.

Share this story