സുരക്ഷിതരാണെന്ന തോന്നൽ പാടില്ല; ശാരീരിക അകലം കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

സുരക്ഷിതരാണെന്ന തോന്നൽ പാടില്ല; ശാരീരിക അകലം കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

രോഗവ്യാപനം വർധിക്കാത്തത് കൊണ്ട് നമ്മൾ സുരക്ഷിതരാണെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ലോക്ക് ഡൗൺ നിബന്ധന ലംഘിക്കാൻ ഇടയാക്കരുത്. ഈസ്റ്ററും വിഷുവും വരികയാണ്. വ്യാപാര സ്ഥാപനത്തിൽ എത്തുന്നവർ ശാരീരിക അകലം കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

വ്യാപാരികളും സന്നദ്ധ പ്രവർത്തകരും പോലീസും ജനങ്ങളും ജാഗ്രതയോടെ ഇടപെടണം. അശ്രദ്ധ കാണിച്ചാൽ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴും. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പിടികൂടിയത് അര ലക്ഷത്തോളം കിലോ പഴകിയ മത്സ്യമാണ്. കടൽമാർഗം കേരളത്തിലേക്ക് പഴകിയ മത്സ്യമെത്തിക്കാനുള്ള നീക്കവും തടയും

ആറളം കൃഷിഫാമിലെ തൊഴിലാളികൾ ദുരിതത്തിലാണെന്നും ആദിവാസികളടക്കം 400 പേർക്ക് ശമ്പളം കുടിശ്ശികയാണെന്നും പരാതി ലഭിച്ചിരുന്നു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കും.

ചില ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത് ദൗർഭാഗ്യകരമാണ്. എല്ലാ ജപ്തിയും ഒഴിവാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story