എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ചകളില്‍ തുറക്കാം

എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ചകളില്‍ തുറക്കാം

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ച തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച്മണിവരെയാണ് ഇത്തരം കടകള്‍ തുറക്കാവുന്നത്. പരമാവധി മൂന്ന് ജീവനക്കാര്‍ മാത്രമേ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളൂ.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മൂന്നുപേര്‍ക്കും കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും മൂന്ന് പേര്‍ കാസര്‍ഗോഡും ഉള്ളവരാരാണ്.

Share this story