ലോക്ക് ഡൗണിൽ കുറ്റകൃത്യങ്ങളും കുത്തനെ കുറഞ്ഞു; റോഡപകടങ്ങളും ഇല്ലാതായി

ലോക്ക് ഡൗണിൽ കുറ്റകൃത്യങ്ങളും കുത്തനെ കുറഞ്ഞു; റോഡപകടങ്ങളും ഇല്ലാതായി

കൊവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ കുറ്റകൃത്യങ്ങളും കുത്തനെ ഇടിഞ്ഞു. ദേശീയതലത്ത് ഗാർഹിക പീഡന പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് വെറും രണ്ട് പരാതികൾ മാത്രമാണ് ഇതുവരെ ഉണ്ടായത്.

ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 24 മുതൽ ഏപ്രിൽ 6 വരെയുള്ള കാലം 2019ലെ ഇതേ സമയവുമായി താരതമ്യം ചെയ്താൽ വലിയ കുറവാണ് കണ്ടെത്താനാകുക. 2019ൽ 39 പീഡനങ്ങളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ ഇത്തവണ 10 ആയി കുറഞ്ഞു. ലൈംഗിക ചൂഷണം 13ൽ നിന്ന് ഒന്നായി കുറഞ്ഞു. മോഷണം 12 ൽ നിന്ന് രണ്ടായും കുറഞ്ഞു

കൊലപാതകം അതേസമയം ഈ കാലയളവിൽ നാല് എണ്ണം നടന്നു. കഴിഞ്ഞ വർഷം ഈ കാലയളവിൽ 12 ഗാർഹിക പീഡന പരാതികളാണ് ഉണ്ടായത്. ഇത്തവണ അത് വെറും രണ്ടെണ്ണം മാത്രമാണ്.

Share this story