കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി പാര്‍വതി നായര്‍

കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി പാര്‍വതി നായര്‍

ജെയിംസ് ആന്റ് ആലീസ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി പാര്‍വതി നായര്‍ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ വീതം നടി കൈമാറി.

കൂടാതെ തമിഴ് സിനിമയിലെ സംഘടനയായ ഫെഫ്സിക്ക് 1500 കിലോഗ്രാം അരിയും സിനിമാ പത്രികൈ അളര്‍ഗള്‍ സംഘത്തിന് 1000 കിലോഗ്രാം അരിയും നല്‍കി. മലയാളത്തില്‍ വി കെ പ്രകാശ് ചിത്രം പോപ്പിന്‍സിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം. നീ കോ ഞാ ചാ, ഡോള്‍സ്, ഡി കമ്പനി, നീരാളി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Share this story