ലോക്ക് ഡൗൺ ലംഘിച്ച് അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി പോലീസിനെതിരെ പോസ്റ്റ്, യൂത്ത് ലീഗ് നേതാവ് വീണ്ടും അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി പോലീസിനെതിരെ പോസ്റ്റ്, യൂത്ത് ലീഗ് നേതാവ് വീണ്ടും അറസ്റ്റിൽ

പോലീസിനെതിരെ ഫേസ്ബുക്ക് വഴി അധിക്ഷേപകരമായ പോസ്റ്റ് ചെയ്ത യൂത്ത് ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു. പട്ടാമ്പി യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി കൊപ്പത്ത് പാറമേൽ ഉമ്മർ ഫാറൂഖാമ് അറസ്റ്റിലായത്.

ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സ്‌റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ യൂത്ത് ലീഗുകാരൻ ഉമ്മർ പോലീസിനെതിരെ അസഭ്യപരമായ പോസ്റ്റ് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യൂത്ത് ലീഗുകാരൻ ഉമ്മറിനെ വീണ്ടും പൊക്കിയത്. ഉമ്മറിന്റെ പോസ്റ്റ് ഷെയർ ചെയ്ത കൊല്ലം സ്വദേശി ഇസ്മായിൽ എന്ന മറ്റൊരു ലീഗുകാരനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Share this story