മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോഴിക്കോട്: കോഴിക്കാട് ഗോവിന്ദപുരം സ്വദേശിയായ പ്രവാസി വ്യവസായി ശ്രീകുമാർ കോർമ്മത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. എ.പ്രദീപ്കുമാർ എം.എൽ.എയ്ക്ക് ശ്രീകുമാർ ചെക്ക് കൈമാറി.

ദുബൈയിലെ മജാൻ ട്രാവൽസ്, ഒമാനിലെ ദുബൈ ട്രാവൽസ് എന്നിവയുടെ ഉടമയാണ് ശ്രീകുമാർ. ചെക്ക് ജില്ലാ കലക്ടറെ ഏൽപിച്ചതായി എം.എൽ.എ അറിയിച്ചു. കൊറോണക്കാലത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഏറ്റവും മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യയും കേരളവും ലോകഭൂപടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടം കൂടിയാണിത്.

വിദേശ രാജ്യങ്ങൾ കോവിഡ്19 നെ എങ്ങനെ നേരിടണമെന്ന് അറിയാതെ പകച്ച് നിൽക്കുമ്പോൾ നമ്മൾ അതിനെ ഒറ്റക്കെട്ടായി കീഴടക്കുമെന്ന സൂചനയാണ് ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഈ കെട്ട കാലവും നമുക്ക് അതിജീവിക്കാൻ സാധിക്കും. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ ഓരോ പൗരനും സ്വീകരിക്കണം.

സാമൂഹിക അകലം പാലിക്കുക, മനസ് കൊണ്ട് ഒന്നിക്കുക. നമുക്ക് കൊറോണക്കാലത്തെ അതിജീവിക്കേണ്ടതുണ്ട്. വരാനുള്ളത് നല്ല കാലമാണ്. എല്ലാവരും ശുഭാപ്തിവിശ്വാസത്തോടെ കഴിയുക- ശ്രീകുമാർ കോർമ്മത്ത് പറഞ്ഞു.

Share this story