കോഴിക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്നും വന്ന് 26 ദിവസത്തിന് ശേഷം

കോഴിക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്നും വന്ന് 26 ദിവസത്തിന് ശേഷം

കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാൾക്ക് രോഗം പിടിപെട്ടത് വിദേശത്ത് നിന്ന് വന്ന് 26 ദിവസത്തിന് ശേഷം. വിദേശത്ത് നിന്നുവന്ന ഇയാൾ 26 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷമാണ് കൊവിഡ് പോസിറ്റീവായത്.

ദുബൈയിൽ നിന്നെത്തിയപ്പോൾ മുതൽ പനി ആരംഭിച്ച രോഗിയിൽ നിന്ന് 26ാമത്തെ ദിവസം എടുത്ത സാമ്പളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 14 ദിവസമെന്ന ക്വാറന്റൈൻ സമയമൊക്കെ ഇയാൾ നേരത്തെ പിന്നിട്ടിരുന്നു. ക്വാറന്റൈൻ സമയത്തിന് ശേഷവും വൈറസ് സാന്നിധ്യം പ്രകടമാകുമെന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ലക്ഷണങ്ങളിലില്ലാത്തവരിലും കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടതോടെ 14 ദിവസമെന്ന ക്വാറന്റൈൻ സമയം 28 ദിവസമാക്കി ആരോഗ്യ വകുപ്പ് ഉയർത്തിയിരുന്നു. ഈ കാലം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇയാളുടെ സാമ്പിൾ പോസീറ്റീവ് ആയത്.

മാർച്ച് 18നാണ് ഇയാളും സഹോദരനും ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് എത്തിയത്. ടാക്‌സിയിലാണ് വീട്ടിലെത്തിയത്. പനി ആരംഭിച്ചതിനെ തുടർന്ന് എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധിച്ചു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. വീട്ടിൽ മറ്റ് പലർക്കും പനി ആരംഭിച്ചതോടെ മാർച്ച് 24ന് ആശുപത്രിയിൽ എത്തി ഐസേലേഷനിൽ പ്രവേശിച്ചു

ഐസോലേഷനിൽ കഴിയുന്നതിനിടെ ഏപ്രിൽ 11ന് ഇദ്ദേഹത്തിന്റെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങളെ ആകെ ഐസോലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിലെ 19 വയസ്സുള്ള പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുകോഴിക്കോട് ജില്ലയില്‍ ഇന്ന് (14.04.2020) മൂന്ന് പേര്‍ക്ക് കൂടി…

Posted by Collector Kozhikode on Tuesday, April 14, 2020

Share this story