വ്യാപക പരിശോധനക്ക് തയ്യാറെടുത്ത് കേരളം; രണ്ട് ലക്ഷം കിറ്റുകൾ ഓർഡർ ചെയ്തു

Share with your friends

സംസ്ഥാനത്ത് രോഗ ലക്ഷണം ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വ്യാപക വൈറസ് പരിശോധനക്ക് ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നു. പരിശോധനക്കായി രണ്ട് ലക്ഷം കിറ്റുകൾ സംസ്ഥാനത്ത് എത്തിക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷൻ ഉത്തരവിട്ടു.

രോഗം ലക്ഷണം കാണിക്കാത്ത രോഗബാധിതർ നിരവധി പേർക്ക് രോഗം നൽകാനുള്ള സാധ്യതയുണ്ട്. കൂടുതൽ ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും കൊവിഡ് സ്ഥിരീകരിച്ച മേഖലയിലെ ആളുകളെയും കൊവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെടാതെ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയും പ്രായമായവരെയും കൂടുതലായി പരിശോധിക്കണം.

നിലവിലെ കണക്കുകൾ പ്രകാരം പത്ത് ലക്ഷം പേരിൽ 450 പേരെയാണ് കേരളം പരിശോധിക്കുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്താൻ റാപിറ്റ് ആന്റി ബോഡി പരിശോധന ആവശ്യമാണ്. കിറ്റുകൾ ലഭിക്കാത്തതാണ് ഇതിന് തടസ്സം. ചൈന, ദക്ഷിണ കൊറിയ ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് കിറ്റുകൾക്ക് മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയിട്ടുണ്ട്.

രോഗവ്യാപനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും കേരളത്തിന് ആശ്വസിക്കണമെങ്കിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കണം. ഇതിനായി കൂടുതൽ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കുകയാണ് വേണ്ടത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!