ബീവറേജ് ഔട്ട്‌ലെറ്റിലേക്ക് കൊണ്ടുവന്ന ലോറിയിൽ നിന്ന് 5 കെയ്‌സ് മദ്യം മോഷണം പോയി

ബീവറേജ് ഔട്ട്‌ലെറ്റിലേക്ക് കൊണ്ടുവന്ന ലോറിയിൽ നിന്ന് 5 കെയ്‌സ് മദ്യം മോഷണം പോയി

തിരുവനന്തപുരം ആറ്റിങ്ങൽ ബീവറേജസ് കോർപറേഷൻ ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയിൽ നിന്ന് 5 കെയ്‌സ് മദ്യം മോഷണം പോയി. മാമം പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറികളിൽ നിന്നാണ് മദ്യം മോഷണം പോയത്.

ലോറിയുടെ ടാർപോളിൻ കുത്തിക്കീറിയ ശേഷമായിരുന്നു കെയ്‌സുകൾ എടുത്തുകൊണ്ടു പോയത്. ഗോഡൗണിലേക്ക് ലോറികൾ എത്തിയ സമയത്താണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് ലോറികൾ മാമം നാളികേര കോംപ്ലക്‌സിന് സമീപം ഒതുക്കി നിർത്തിയിട്ടിരിക്കുകയായിരുന്നു

ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. ലോറി ജീവനക്കാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story