ഫുട്‌ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കം; താനൂരിൽ യുവാവിന് വെട്ടേറ്റു

ഫുട്‌ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കം; താനൂരിൽ യുവാവിന് വെട്ടേറ്റു

മലപ്പുറം താനൂരിൽ ഫുട്‌ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിന് വെട്ടേറ്റു. ഉണ്യാൽ സ്വദേശി അക്ബർ ബാദുഷക്കാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ ചീനിച്ചിന്റെ പുരക്കൽ ഉനൈസ് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. ഫുട്‌ബോൾ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കം നേരത്തെയുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള വാക്കുതർക്കും കത്തിക്കുത്തിൽ തീരുകയായിരുന്നു. മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഉനൈസ്.

Share this story