ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ല; അനാവശ്യ കാര്യത്തിന് പുറത്തിറങ്ങരുതെന്നും ഡിജിപി

ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ല; അനാവശ്യ കാര്യത്തിന് പുറത്തിറങ്ങരുതെന്നും ഡിജിപി

ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയാലും ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു

അവശ്യ യാത്രകൾക്ക് മാത്രമേ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര അനുവദിക്കൂ. മറ്റുള്ളവർക്ക് ജില്ലയ്ക്കുള്ളിൽ മാത്രം യാത്ര അനുവദിക്കും. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്കും ഇരട്ടയക്കം നിയന്ത്രണം വരുന്നതോടെ 40 ശതമാനം വാഹനങ്ങൾ കുറയുമെന്നാണ് കരുതുന്നത്.

ഒരു കാറിൽ പരമാവധി മൂന്ന് പേർക്ക് പോകാം. അവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ വാഹനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുക. സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കില്ലെങ്കിലും ഉണ്ടാകുന്നത് നല്ലതാണ്. ഓഫീസുകളിൽ പോകുന്നവർക്ക് ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയെന്നും ഡിജിപി പറഞ്ഞു.

എല്ലാ ഓഫീസുകളും പൂർണമായും തുറക്കാൻ അനുവദിച്ചിട്ടില്ല. അവശ്യ സർവീസുകൾക്കായി കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതിയെന്നും ഡിജിപി പറഞ്ഞു.

Share this story