തന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ടും ആരും അളക്കണ്ട; കെ എം ഷാജിക്ക് മറുപടിയുമായി സ്പീക്കർ

തന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ടും ആരും അളക്കണ്ട; കെ എം ഷാജിക്ക് മറുപടിയുമായി സ്പീക്കർ

കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയ കേസിൽ പ്രതികരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ സ്പീക്കറനില്ല. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോഴ വാങ്ങിയ സംഭവത്തിൽ കേസെടുക്കാൻ വിജിലൻസിന് അനുമതി നൽകിയതിന് പിന്നാലെ അസഹിഷ്ണുവായ കെ എം ഷാജി സ്പീക്കർക്കെതിരെ നിരവധി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു പി ശ്രീരാമകൃഷ്ണൻ

നാവിന് എല്ലില്ലാ എന്നതു കൊണ്ട് എന്തും വിളിച്ച് പറയുന്ന രീതി താൻ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവ് കൊണ്ട് തന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട. താൻ ആ സംസ്‌കാരം പഠിച്ചിട്ടില്ലെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് നല്ലതല്ല. അത് സഭയോടുള്ള അവഗണനയാണ്

സർക്കാർ ഏജൻസി അന്വേഷിച്ച് കണ്ടെത്തി കേസുമായി മുന്നോട്ടു പോകണമെന്ന് പറഞ്ഞാൽ കേസെടുക്കാതിരിക്കാൻ പറ്റില്ല. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കലല്ല സ്പീക്കറുടെ ജോലി. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാൻ അനുവദിക്കണം.

കൊണ്ടോട്ടിയിൽ ഏലാന്തികുഞ്ഞാപ്പ എന്നൊരാൾ ഉണ്ടായിരുന്നു. തന്നെ ആളുകൾ ശ്രദ്ദിക്കുന്നില്ല എന്ന് തോന്നിയാൽ അവിടെ ഏറ്റവും ആദരണീയനായ കൊണ്ടോട്ടി തങ്ങളെ ഇയാൾ പുളിച്ച തെറി പറയും. അപ്പോ ആളുകൾ തടിച്ചു കൂടും. ആ കഥയാണ് തനിക്ക് ഓർമ വരുന്നത്. അങ്ങനെ ഏലാന്തി കുഞ്ഞാപ്പയുടെ സമീപനം ആരും സ്വീകരിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Share this story