നാട്ടുകാരെ പേടിപ്പിച്ച ബ്ലാക്ക്മാൻ ഒരാളല്ല; രണ്ടാഴ്ചക്കിടെ പിടിയിലായത് 30 പേർ

നാട്ടുകാരെ പേടിപ്പിച്ച ബ്ലാക്ക്മാൻ ഒരാളല്ല; രണ്ടാഴ്ചക്കിടെ പിടിയിലായത് 30 പേർ

കോഴിക്കോട് ലോക്ക് ഡൗൺ കാലത്ത് രാത്രിയിൽ ആളുകളെ പേടിപ്പിക്കാനിറങ്ങുന്ന ബ്ലാക്ക് മാൻ ഒരു കൂട്ടം സംഘമെന്ന് പോലീസ്. മോഷ്ടാക്കളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും സംഘമാണ് വേഷം കെട്ടി നാട്ടുകാരെ പേടിപ്പിക്കാനിറങ്ങിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോഴിക്കോട് നഗരപരിധിയിൽ നിന്ന് 30 പേരെ ഇത്തരത്തിൽ പിടികൂടിയതായി പോലീസ് അറിയിച്ചു

കഴിഞ്ഞ ദിവസം പന്തീരങ്കാവിൽ നിന്ന് പിടിയിലായ യുവാവിന്റെ മുറിയിൽ നിന്ന് കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും കണ്ടെത്തിയിരുന്നു. ഏപ്രിൽ 14ന് പാലാഴിയിൽ നിന്ന് പിടിയിലായ യുവാവിന്റെ മുറിയിൽ നിന്നും കറുത്ത കോട്ടും മുഖം മൂടിയും കണ്ടെടുക്കുകയും ചെയ്തു.

ബേപ്പൂർ, മാറാട്, പന്തീരങ്കാവ്, നല്ലളം, കസബ മേഖലകളിൽ നിന്നാണ് 30 പേരെയും പോലീസ് പിടികൂടിയത്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ അടിമകളാണ് ഇവർ. പിടിയിലാകുമ്പോൾ എല്ലാവരും ധരിച്ചിരുന്നത് കറുത്ത വസ്ത്രങ്ങളാണ്

മോഷണവും ഒളിഞ്ഞുനോട്ടവും കല്ലെറിയലുമൊക്കെയായിരുന്നു ഇവരുടെ പ്രവൃത്തികൾ. ബ്ലാക്ക്മാനെ പിടികൂടാൻ നാട്ടുകാർ ലോക്ക് ഡൗണും ലംഘിച്ച് സംഘടിക്കാൻ തുടങ്ങിയതോടെയാണ് പോലീസ് രംഗത്തിറങ്ങിയതും 30 പേരെ പിടികൂടിയതും.

Share this story