അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇതുവരെ പരിഗണിക്കാത്തതിനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്.

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പണറായി വിജയന്റെ വിമർശനം. അതിഥി തൊഴിലാളികൾക്കായി പ്രത്യേക നോൺ സ്‌റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ ഒരു മറുപടി പോലും കേന്ദ്രം നൽകിയിട്ടില്ല

സംസ്ഥാനം കത്തയച്ചിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ തൊഴിലാളികൾ നിരാശയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ്അതേസമയം തൊഴിലാളികൾക്കായി തിരുവനന്തപുരം മുതൽ ഭുവനേശ്വർ വരെ നോൺ സ്‌റ്റോപ്പ് ട്രെയിനുകൾ കേന്ദ്രം അനുവദിച്ചേക്കുമെന്ന വാർത്തകളും വരുന്നുണ്ട്. നാളെ മുതൽ രാജ്യത്ത് പ്രത്യേക ഇളവുകൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇതും അനുവദിച്ചേക്കുമെന്നാണ് വാർത്തകൾ.

Share this story