സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് ബാധ; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് ബാധ; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ഏഴ് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരാൾ ഇന്ന് രോഗമുക്തനായി. പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്. ഇതുവരെ സംസ്ഥാനത്ത് 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 127 പേർ ഇപ്പോൾ ചികിത്സയിലാണ്. 29,1250 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 346 പേർ ആശുപത്രിയിലാണ്.

ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20821 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 19,998 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് പോസിറ്റീവായ 11 കേസുകളിൽ മൂന്നെണ്ണം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share this story