കണ്ണൂരിന് അടുത്ത രണ്ട് ദിവസം നിർണായകം; ഇനി വരാനുള്ളത് 214 പേരുടെ പരിശോധാന ഫലം

കണ്ണൂരിന് അടുത്ത രണ്ട് ദിവസം നിർണായകം; ഇനി വരാനുള്ളത് 214 പേരുടെ പരിശോധാന ഫലം

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ ജില്ലയിൽ ആശങ്ക തുടരുന്നു. അടുത്ത രണ്ട് ദിവസം ജില്ലയ്ക്ക് നിർണായകമാണ്. 214 പേരുടെ പരിശോധനാ ഫലം കൂടിയാണ് ഇനി വരാനുള്ളത്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും വിദേശത്ത് നിന്നും വന്ന മുഴുവാനാളുകളുടെയും സ്രവ പരിശോധന കണ്ണൂരിൽ നടത്തിയിരുന്നു.

വിദേശത്ത് നിന്ന് വന്ന 346 പേരെ പരിശോധിച്ചതിൽ നിന്നാണ് പതിനാറ് പേർക്ക് രോഗബാധയുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ബാക്കിയുള്ള 214 പേരുടെ ഫലം കൂടിയാണ് ഇനി വരാനുള്ളത്. ഇതു കൂടി വന്നുകഴിഞ്ഞാൽ ജില്ലയിലെ ആശങ്ക അകലും.

കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത ജില്ലയും കണ്ണൂരാണ്. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് മൂന്ന് വരെ ജില്ലയിൽ ട്രിപ്പിൾ ലോക്ക് സുരക്ഷയാണ് പോലീസ് നടപ്പാക്കുന്നത്.

ജില്ലയെ മൂന്ന് സബ് ഡിവിഷനുകളായി തിരിച്ച് മൂന്ന് എസ് പിമാർക്കാണ് സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. ഉത്തരമേഖല ഐജി അശോക് യാദവിനാണ് മേൽനോട്ട ചുമതല. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെയാണ് അറസ്റ്റ് ചെയ്തത്.

Share this story