ഓൺലൈനിൽ മദ്യവിൽപ്പന തട്ടിപ്പ്: നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു; പോലീസ് കേസ്സെടുത്തു

ഓൺലൈനിൽ മദ്യവിൽപ്പന തട്ടിപ്പ്: നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു; പോലീസ് കേസ്സെടുത്തു

ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യുന്നവർക്ക് വീടുകളിൽ മദ്യം എത്തിക്കുമെന്ന് പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ മാഹി പോലീസ് കേസ്സെടുത്തു. മാഹിയിലെ ഒരു മദ്യശാലയുടെ ചിത്രം പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ച് വാട്‌സ് ആപ്പിലൂടെയും ഫെയിസ് ബുക്കിലൂടെയും ഓൺലൈൻ മദ്യവിൽപ്പനയെന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നവർക്കെതിരെയാണ് കേസ്.

ഐ.ടി.ആക്ട് അനുസരിച്ചാണ് മാഹി പോലീസ് സബ് ഇൻസ്‌പെക്ടർ റീന മേരി ഡേവിഡ് കേസെടുത്തത്. പുതുച്ചേരി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. വിവിധ ഇനം മദ്യത്തിന്റെ വിലയനുസരിച്ച് സംഘത്തിന്റെ അക്കൗണ്ട് നമ്പരിലേക്ക് പണം ട്രാൻസ്ഫർ ചെയ്തവരാണ് തട്ടിപ്പിൽ കുടുങ്ങിയത്. ഒട്ടേറെ പേരുടെ പണം ഇങ്ങിനെ നഷ്ടമായതാണ് വിവരം.

ലോക്ക്ഡൗൺ കാരണം മാഹിയിലെ മുഴുവൻ മദ്യവിൽപ്പശാലകളും സീൽ ചെയ്യുകയും വിൽപ്പന നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. മാഹിയിൽ ഓൺലൈൻ മദ്യവിൽപ്പനയില്ലെന്നും മാഹി അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ അറിയിച്ചു. ജനങ്ങൾ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.

Share this story