മുന്നിലുണ്ടായിരുന്നത് അസാധാരണ സാഹചര്യം; വിവരചോർച്ച ഉണ്ടാകില്ല; സ്പ്രിംഗ്ലറിൽ സത്യവാങ്മൂലം

മുന്നിലുണ്ടായിരുന്നത് അസാധാരണ സാഹചര്യം; വിവരചോർച്ച ഉണ്ടാകില്ല; സ്പ്രിംഗ്ലറിൽ സത്യവാങ്മൂലം

സ്പ്രിംഗ്ലർ വിവാദത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കൊവിഡ് ബാധിതരിൽ നിന്നും നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

്അസാധാരണ സാഹചര്യമാണ് മുന്നിലുണ്ടായിരുന്നത്. ജോൺ ഹോപ്കിൻസ് യൂനിവേഴ്‌സിറ്റിയുടെ പഠനത്തിൽ കേരളത്തിൽ 80 ലക്ഷം പേർക്ക് കൊവിഡ് ബാധിക്കുമെന്ന റിപ്പോർട്ടുണ്ടായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ 48 ലക്ഷത്തിലേറെ കേസുകൾ ഉണ്ടാകാം. രോഗം പെട്ടെന്ന് പടരുന്ന സാഹചര്യമുണ്ടായാൽ കൈകാര്യം ചെയ്യാനായിട്ടാണ് സ്പ്രിംഗ്ലറിന്റെ സഹായം തേടിയത്.

സർക്കാർ ഏജൻസിക്ക് ഇത്തരമൊരു സാഹചര്യം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകില്ല. കമ്പനിക്ക് നൽകുന്ന വിവരങ്ങൾ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനമുണ്ടായാൽ ന്യൂയോർക്കിൽ മാത്രമല്ല ഇന്ത്യയിലും നിയമനടപടി വ്യക്തമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു

കരാറുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളുണ്ടോയെന്ന് പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരുമാസത്തിനകം സമിതി റിപ്പോർട്ട് നൽകും. സ്പ്രിംഗ്ലറുമായി കരാറുണ്ടാക്കിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ്. കൊവിഡ് രോഗികളിൽ നിന്ന് വിവരങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇതാവശ്യമാണെന്നും സർക്കാർ പറയുന്നു.

Share this story