എറണാകുളം ജില്ലയിൽ നാളെ മുതൽ ഭാഗിക ഇളവുകൾ; എന്തെല്ലാമെന്ന് അറിയാം

എറണാകുളം ജില്ലയിൽ നാളെ മുതൽ ഭാഗിക ഇളവുകൾ; എന്തെല്ലാമെന്ന് അറിയാം

എറണാകുളം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് നാളെ മുതൽ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകാം. ഓൺലൈൻ ഭക്ഷണവിതരണം രാത്രി എട്ട് മണിവരെയെ പാടുള്ളു

രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, സാംസ്‌കാരിക, മത ചടങ്ങുകളും ജനങ്ങൾ ഒത്തുകൂടുന്ന മറ്റ് പരിപാടികളും ഒഴിവാക്കണം. ആരാധാനലയങ്ങൾ തുറക്കില്ല. വിവാഹം, മരണനാനന്തര ചടങ്ങുകൾ എന്നിവയിൽ 20ൽ പേർ കൂടുതലുണ്ടാകാൻ പാടില്ല.

മെഡിക്കൽ ലബോറട്ടറികൾ, കളക്ഷൻ സെന്ററുകൾ, റിസർച്ച് ലാബുകൾ, കൊവിഡ് ഗവേഷണ സ്ഥാപനങ്ങൾ എന്നിവക്ക് നാളെ മുതൽ പ്രവർത്തിക്കാം. വെറ്ററിനറി ആശുപത്രികൾ, ഡിസ്‌പെൻസറികൾ, ക്ലിനിക്കുകൾ, പതോളജി ലാബുകൾ, മരുന്നുകളുടെയും വാക്‌സിനുകളുടെയും വിതരണം, വിൽപ്പന അനുവദിക്കും

ആരോഗ്യരംഗത്തെ നിർമാണ പ്രവർത്തനങ്ങൾ, ആംബുലൻസ് നിർമാണ മേഖല എന്നിവക്ക് പ്രവർത്തിക്കാം. ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താം

കൃഷിക്കാർക്കും വിവിധ കൃഷിപ്പണികൾ ചെയ്യുന്നവർക്കും കാർഷികവൃത്തിയിലേർപ്പെടാം. കൃഷി വികസനവുമായി ബന്ധപ്പെട്ട സഹകരണ സൊസൈറ്റികൾക്കും കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കടകൾ കാർഷിക യന്ത്രങ്ങളുമായി ബന്ധപ്പെട്ട കസ്റ്റം ഹയറിംഗ് സെന്ററുകൾക്കും വളങ്ങൾ, കീടനാശിനികൾ, വിത്തുകൾ എന്നിവയുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും തുറക്കാം

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ, പാചക എണ്ണകൾ, വെളിച്ചെണ്ണ എന്നിവയുടെ ഉത്പാദനവും വിതരണവും നടത്താം. പഴം പച്ചക്കറികൾ വിതരണം ചെയ്യാം. അരിമില്ലുകൾ പ്രവർത്തിക്കാം.

മത്സ്യ തീറ്റ നിർമാണം, മീൻ പിടിത്തം, സംസ്‌കരണം, പാക്കിംഗ്, കോൾഡ് ചെയ്ൻ, വിപണനം എന്നിവക്ക് പ്രവർത്തിക്കാം. ഹാച്ചറികൾ, മത്സ്യ ഭക്ഷ്യ നിർമാണ യൂനിറ്റുകൾ, വ്യവസായിക അക്വാറിയങ്ങൾ എന്നിവക്കും പ്രവർത്തിക്കാം

പ്ലാന്റേഷൻ മേഖലയിലും ഇളവുകൾ ഉണ്ടായിരിക്കും. പാൽ പാൽ ഉത്പനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ നടത്താം. കോഴി വളർത്തൽ കേന്ദ്രം ഉൾപ്പെടെയുള്ള മൃഗസംരക്ഷണ യൂനിറ്റുകൾ തുറന്ന് പ്രവർത്തിക്കാം. മൃഗങ്ങൾക്കുള്ള ഭക്ഷണനിർമാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താം. പോൾട്രി ഉത്പന്നങ്ങളുമായി യാത്ര ചെയ്യാം

ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, എടിഎം, ഇൻഷുറൻസ് കമ്പനികൾ എന്നിവക്ക് പ്രവർത്തിക്കാം. ഭിന്നശേഷിക്കാക്കാർ സ്ത്രീകൾ, വിധവകൾ, എന്നിവക്കുള്ള അഭയകേന്ദ്രങ്ങൾ തുറക്കാം. സാമൂഹ്യക്ഷേമ പെൻഷനുകൾ, പിഫ് എന്നിവ വിതരണം ചെയ്യാം. തൊഴിലുറപ്പ് മേഖലക്കും ഇളവുകളുണ്ട്. തൊഴിലാളികൾ സാമൂഹ്യ അകലം പാലിക്കണം

എണ്ണ, പാചക വാതകം തുടങ്ങിയവയുടെ വിതരണത്തിന് തടസ്സമില്ല. പോസ്റ്റൽ സർവീസുകൾ പ്രവർത്തിക്കാം. അക്ഷയ സെന്റുകൾ തുറക്കാം. സെസുകൾ, വ്യാവസായിക കേന്ദ്രങ്ങൾ, എന്നിവക്ക് പ്രവർത്തിക്കാം. സാമുഹ്യ അകലം പാലിച്ച് വസ്ത്രവ്യാപാര മേഖല പ്രവർത്തിക്കാം. നിർമാണ മേഖലക്കും ഇളവുകളുണ്ട്

സ്വകാര്യ വാഹനങ്ങൾ നിയന്ത്രിതമായി പുറത്തിറക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന നമ്പർ ഉള്ള വാഹനങ്ങൾക്കും ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ പൂജ്യം ഇരട്ട സംഘ്യ എന്നിവയിൽ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും പുറത്തിറങ്ങാം. ഇരുചക്ര വാഹനത്തിൽ ഒരാൾക്കും നാല് ചക്ര വാഹനത്തിൽ മൂന്ന് പേർക്കുമാണ് യാത്രാനുമതി

Share this story